ശബരിമല- രൂക്ഷമായി പ്രതികരിച്ച് നരേന്ദ്ര മോദി – തേക്കിന്‍കാട് പ്രസംഗം മലയാള പരിഭാഷ
തൃശൂര്‍ – ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെ നിലപാടിനെ രൂക്ഷമായി പ്രതികരിച്ച് നരേന്ദ്രമോദി. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയ വിഷയമാണിത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിലെ സംസ്‌കാരത്തേയും ചിഹ്നങ്ങളെ അപമാനിക്കുകയാണ്. വിശ്വാസത്തെ തകര്‍ക്കാനും തുരങ്കം വയ്ക്കാനും എന്തുകൊണ്ട് ശ്രമിക്കുന്നു.
യുഡിഎഫുകാര്‍ എല്‍ഡിഎഫുകാരേക്കാള്‍ ഒട്ടും വ്യത്യസ്തരല്ല.
അവര്‍ ഡെല്‍ഹിയില്‍ പറയുന്നത് ഒന്ന്. കേരളത്തിലെത്തി പറയുന്നത് മറ്റൊന്ന്
സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ല.
ഇടതുപക്ഷത്തും വലതുപക്ഷത്തമുള്ള എന്റെ സുഹൃത്തുക്കള്‍ ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.
മുത്തലാഖ് വിഷയത്തില്‍ അവര്‍ എന്തിന് എതിര്‍ക്കുന്നു.
ഞാന്‍ ചോദിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെങ്കിലും ഉണ്ടോ.
സുഹൃത്തുക്കളെ പ്രതിപക്ഷത്തുള്ളവര്‍ക്ക് ആശയപാപ്പരത്വം ബാധിച്ചിരിക്കുകയാണ്. എന്നോടുള്ള വെറുപ്പ് മാത്രമാണ് ഇവര്‍ക്കുള്ളത്. ഈ ഒരു അജണ്ടയുമായാണ് ഇവര്‍ രാവിലെ ഉറക്കം ഉണരുന്നത്.
നിങ്ങള്‍ക്കെന്നെ എത്ര വേണേലും ആക്ഷേപിച്ചോളൂ പക്ഷേ കര്‍ഷകരെ തെറ്റ് ധരിപ്പിക്കാന്‍ ശ്രമിക്കരുത്. ചെറുപ്പക്കാര്‍ക്ക് വേണ്ടി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തടസം നില്‍ക്കരുത്. വികസനത്തെ തുരങ്കം വയ്ക്കരുത്. നാടിനേയും സംസ്‌കാരത്തേയും അപമാനിക്കരുത്.
ഭരണഘടനാ സ്ഥാപനങ്ങളോ പോലീസ്, സിബിഐ, ഓഡിറ്റര്‍ ജനറള്‍, സേന, തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്നിവര്‍ തെറ്റായ പാതയിലാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ജനിച്ച മണ്ണിനെ അപഹാസ്യരാക്കുവാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പുകള്‍ വരും പോകും. രാഷ്ട്രമാണ് പ്രധാനം. ജനാധിപത്യ പാരമ്പര്യങ്ങളെ തകര്‍ക്കാന്‍ നീക്കം നടത്തരുത്. ഭാരതീയ സംസ്‌കാരത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കൈയ്യാണ്. അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുകയാണ് ഇരു കൂട്ടരും.
രണ്ട് വര്‍ഷം കൊണ്ട് എത്ര ഇടതുപക്ഷ മന്ത്രിമാര്‍ രാജിവച്ചു. സോളാര്‍ കുംഭകോണത്തില്‍ എത്ര യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു. ഞാന്‍ അതിന്റെ വിശാദംശങ്ങളിലേക്ക് കടക്കുന്നില്ല.
കഠിനാധ്വാനിയായ രാഷ്ട്രസ്‌നേഹയായ ശാസ്ത്രജ്ഞനെ നമ്പിനാരായണനെ ഒരു കള്ളക്കേസില്‍ കുടുക്കി. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വിദ്വേഷം തീര്‍ക്കാന്‍ നാരായണനെ കുടുക്കുകയായിരുന്നു. രാഷ്ട്രം പത്മ അവാര്‍ഡ് കൊടുത്തുകൊണ്ട് ഇദ്ദേഹത്തെ ആദരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.
സൗരോര്‍ജ്ജം അവര്‍ക്ക് അഴിമതിയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വികസനത്തിനാണ് സൂര്യനെ ആശ്രയിക്കുന്നത്.
കാവല്‍ക്കാരനായ ഞാന്‍ ഉള്ളിടത്തോളം കാലം കേന്ദ്ര സര്‍ക്കാരില്‍ അഴിമതികള്‍ ഉണ്ടാവുകയില്ലെന്നും മോദി പറഞ്ഞു.
തൃശൂര്‍പൂരത്തെയും കലാഭവന്‍ മണിയെയും അനുസ്മരിച്ചുകൊണ്ട് നരേന്ദമോദി തന്റെ പ്രസംഗം ആരംഭിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്