ശബരിമല നിലപാടില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് ദേവശ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനടിയില്‍ കാക്കി നിക്കറാണെന്ന് മന്ത്രി വിമര്‍ശിച്ചു. ചെന്നിത്തലയും വി എസ് ശിവകുമാറുമൊക്കെ മുണ്ടുരിയുന്ന വേഗത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുമെന്നും കടകംപള്ളി ആഞ്ഞടിച്ചു.
ഹിന്ദു വര്‍ഗീയ വാദികളുടെ കോണ്‍ഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തതെന്നം അദ്ദേഹം വിമര്‍ശിച്ചു. നിര്‍ദ്ദോഷികളായ ഭക്തരുടെ പേരില്‍ കൊടും ക്രിമിനലുകളുടെ ഗൂഢാലോചനയാണ് ശബരിമലയില്‍ നടന്നത്. രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണെന്നും വായ് തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു.
രക്തമൊഴുക്കാന്‍ ഗൂഢാലോചന അതിനു കഴിഞ്ഞില്ലെങ്കില്‍ മൂത്രം ഒഴിച്ചാല്‍ നട അടപ്പിക്കാമെന്നു പറഞ്ഞവരാണ് അവര്‍. ശബരിമലയില്‍ സിപിഎം സ്‌ക്വാഡ് ഉണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്