ശബരിമല ; 40 ദിവസം പ്രതിദിനം 50 ലക്ഷം രൂപ വച്ച് 20 കോടി കുറവ് ; 32 ലക്ഷം പേര്‍ എത്തി ; 8 ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയിലെ നടവരവില്‍ 18 കോടിയുടെ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വര്‍ഷം 222.98കോടിയായിരുന്നു വരുമാനം. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വില്‍പനയിലൂടെ 96.32 കോടി രൂപ ലഭിച്ചു. 12 കോടിയില്‍പ്പരമാണ് അപ്പം വില്‍പനയിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി.
ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ.
80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു.ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ് .
പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു.
പമ്പയിൽ പാർക്കിംഗ് അനുവദിച്ചാൽ നിലക്കലിലെ പ്രശ്നങ്ങൾ അല്പം കുറയുമെന്ന് എഡിജിപി വ്യക്തമാക്കി.
ഹൈക്കോടതിൽ നിന്ന് അനുകൂല വിധി പ്രകതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്