×

ശബരിമലയിലെത്തുന്നത്‌ ഒരു ലക്ഷം പേര്‍ പേര്‍- ആകെ വനിതാ പൊലീസുകാര്‍ – 4100

മണ്ഡല മകരവിളക്ക് കാലത്തെ ഒരു ദിവസം ശരാശരി ഒരു ലക്ഷം പേര്‍ ശബരിമലയിലെത്തുന്നൂവെന്നാണ് പൊലീസിന്റെ കണക്ക്. 17 മണിക്കൂര്‍ വരെ ശ്രീകോവില്‍ തുറന്ന് ദര്‍ശന സൗകര്യം ഒരുക്കും. ഒരു മിനിട്ടില്‍ 75 പേര്‍ വീതം പതിനെട്ടാംപടി ചവിട്ടിയാല്‍ ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് വരെ ദര്‍ശനത്തിന് അവസരം ലഭിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. സ്ത്രീകള്‍ കൂടിയാകുമ്ബോള്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം മുപ്പത് ശതമാനം വരെ വര്‍ധിച്ച്‌ ഒന്നേകാല്‍ ലക്ഷമായേക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ ക്യൂ സംവിധാനത്തിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയില്ലങ്കില്‍ ഇവരെ ഉള്‍ക്കൊള്ളുക വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

ഇത് മുന്‍കൂട്ടി കണ്ടാണ് ഒരു ദിവസം പരമാവധിയെത്തുന്നവരുടെയെണ്ണം എണ്‍പതിനായിരത്തില്‍ താഴെയായി ചുരുക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇതിനായി ഓണ്‍ലൈനായും നേരിട്ടും ദര്‍ശന തീയതി ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും എങ്കില്‍ ഒരോ ദിവസമെത്തുന്നവര്‍ക്കും അന്ന് തന്നെ മടങ്ങാനാവുന്ന തരത്തില്‍ തിരക്ക് ക്രമീകരിക്കാമെന്നും പൊലീസ് പറയുന്നു.

പ്രധാനപ്പെട്ട വെല്ലുവിളിയായി പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത് സുരക്ഷക്കാവശ്യമായ വനിത പൊലീസുകാരെ കണ്ടെത്തുന്നതാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായി 1500 വനിത പൊലീസിനെയെങ്കിലും നിയോഗിക്കണം. എന്നാല്‍ സേനയിലാകെയുള്ളത് 3100 സിവില്‍ പൊലീസുകാരടക്കം 4000 വനിതകളാണ്. രണ്ട് മാസത്തെ സീസണില്‍ കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും ഉപയോഗിക്കേണ്ടിവരുമെന്നതാണ് പ്രശ്‌നം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top