വിശ്വാസം സംരക്ഷിക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ സത്യവാങ്മൂലം തിരുത്തുകയോ, നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യണം: എന്‍എസ്‌എസ്
പെരുന്ന: ശബരിമല വിഷയത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ രംഗപ്രവേശനം ചെയ‌്തിരിക്കുന്നത് വിശ്വാസികളെ സ്വാധീനിക്കാനാണെന്ന് എന്‍എസ്‌എസ്. ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള വാദഗതികള്‍ കൗതുകകരമാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. വിശ്വാസ സംരക്ഷണത്തിനായി ബിജെപിയ‌്ക്കും യുഡിഎഫിനും എല്‍ഡിഎഫിനും പലതും നേരത്തെ ചെയ്യാന്‍ കഴിയുമായിരുന്നെന്ന് എന്‍എസ്‌എസ് പത്രക്കുറുപ്പില്‍ വിശദമാക്കുന്നു.
വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയോ, നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്