ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ് – നിയമത്തിന്റെ കരട് പുറത്ത് വിട്ട് യുഡിഎഫ്
തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ശബരിമലയുടെ കാര്യത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇക്കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്