ശബരിമല സര്‍ക്കാരിന് ആശ്വാസം – 28 ദിവസംകൊണ്ട് ലഭിച്ചത് പതിനായിരം ലക്ഷം
ശബരിമല : തീര്‍ത്ഥാടനകാലം തുടങ്ങി കഴിഞ്ഞ ശനിയാഴ്ച വരെ സന്നിധാനത്തെ വരുമാനം 104.72 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 കോടിയുടെ വര്‍ധനവാണ് ഈ 28 ദിവസം കൊണ്ട് ഉണ്ടായത്. വരുമാനം കൂടുമ്ബോള്‍ പുതിയ പ്രതിസന്ധി എത്തുകയാണ്. യുവതി പ്രവേശനത്തിലെ ആശങ്ക തീര്‍ന്നതോടെ വലിയ തിരിക്കാണ് ശബരിമലയില്‍. ഇതാണ് വരുമാനം കൂടാന്‍ കാരണം. ഇതോടെ നാണയങ്ങള്‍ എണ്ണിതീരാന്‍ കഴിയാത്ത സാഹചര്യവും.
കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തില്‍ 2 ഭാഗത്തായി നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിലെ പോലെ നാണയങ്ങള്‍ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പലതലത്തില്‍ നടന്നെങ്കിലും നടപ്പായില്ല. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നാണയങ്ങള്‍ എണ്ണി തീരാന്‍ മതിയാകുന്നില്ല. നാണയങ്ങള്‍ കുന്നു കൂടുന്നതില്‍ ദേവസ്വം ബോര്‍ഡിനും ആശങ്ക ഏറെയുണ്ട്.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍, ധനലക്ഷ്മി ബാങ്ക് പ്രതിനിധി, ദേവസ്വം വിജിലന്‍സ് ഓഫിസര്‍, അയ്യപ്പ സേവാസംഘം പ്രതിനിധി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നാണയങ്ങള്‍ തരംതിരിച്ച് തൂക്കി മൂല്യം പരിശോധിച്ചു. ഇവയില്‍ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിന് ഇനിയും കൃത്യമായ ഫോര്‍മുല ഉരുത്തിരിഞ്ഞിട്ടില്ല. ഏതായാലും കാണിക്കയിലേക്ക് കൂടുതല്‍ പണം വീഴുമ്ബോള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍നിന്നു കരകയറുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്