ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.28 കോടിയുടെ അധിക വരുമാന വര്‍ദ്ധനവ്: പ്രതീക്ഷയോടെ ദേവസ്വം ബോര്‍ഡ്
പമ്ബ: ശബരിമല വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടിയുടെ അധിക വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ്. രാവിലെ ശരംകുത്തി വരെ ഭക്തരെ നിയന്ത്രിച്ച് നിറുത്തിയ ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.
2018 സെപ്തംബര്‍ 28ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഭക്തരുടെ കുറവുമൂലം 100 കോടിയോളം വരുമാനം കുറഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി അന്ന് പറഞ്ഞിരുന്നു.
ആദ്യ ദിനത്തെ വരുമാനം തുടര്‍ന്നുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം ഇത്തവണ നികത്താന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ പുതിയ മേല്‍ശാന്തി എം.കെ.സുധീര്‍ നമ്ബൂതിരി പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്ബര്‍മാരായ എന്‍.വിജയകുമാര്‍, കെ.എസ്. രവി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, കമ്മിഷണര്‍ എം. ഹര്‍ഷന്‍ തുടങ്ങിയവര്‍ സന്നിധാനത്തുണ്ടായിരുന്നു.
ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം നടന്നു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്ന് പമ്ബയിലേക്ക് കടത്തിവിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി പറഞ്ഞു. മാസപൂജാ സമയം ചെറിയ വാഹനങ്ങള്‍ക്ക് പമ്ബയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ സൗകര്യം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. പമ്ബ നിലയ്ക്കല്‍ റൂട്ടില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി ബസ് സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്