ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും- ആര്‍ടിഒ ഉദ്യോഗസ്ഥരുടേയും മദ്യസല്‍ക്കാരം – അന്വേഷിക്കാന്‍ ഉത്തരവിട്ട് ഗതാഗത മന്ത്രി
മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്കായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു. ഇതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ളവര്‍ക്ക് എതിരെയാണ് അന്വേഷണം. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം.
സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ വാട്‌സാപിലേക്ക് അയച്ച സന്ദേശത്തില്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്.
മുപ്പത്തിയഞ്ചോളം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ചെറുപ്രസംഗത്തിന് ശേഷമായിരുന്നു മദ്യ സല്‍ക്കാരം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്