ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മോഹന്‍ ഭാഗവത്; ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആര്‍എസ്എസ് മേധാവി;
പ്രയാഗ്; ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശബരിമല വിഷയത്തില്‍ പരാമര്‍ശവുമായി ആര്‍എസ്എസ് നേതൃത്വം. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിക്കുമെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു.
ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയോട് അനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിക്കുമെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്