×

ജല അതോറിട്ടിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത സ്ഥിതി = മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: വെള്ളക്കരം വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ‘നല്ല സര്‍വീസ് കൊടുക്കാന്‍ കഴിയണമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. ജല ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കണം. ജല അതോറിട്ടിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇത് ചെയ്തിരിക്കുന്നത്.’- മന്ത്രി വ്യക്തമാക്കി.

വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള ജല അതോറിട്ടിയുടെ ശുപാ‍ര്‍ശയ്ക്ക് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വര്‍ദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റര്‍) 10 രൂപ വര്‍ദ്ധിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top