ജോസഫിനെ രൂക്ഷ വിമര്‍ശനവുമായി റോഷി അഗസ്റ്റിയന്‍ – കോണ്‍ഗ്രസുകാര്‍ ഇനി ഇടപെടേണ്ടെന്ന് ജോസഫ് വിഭാഗം
കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ വഴിത്തിരിവില്‍. പാര്‍ട്ടി താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫിനെതിരെ പൊട്ടിത്തെറിച്ച് മാണി വിഭാഗത്തിലെ പ്രമുഖനായ റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി. പി ജെ ജോസഫിന്റേത് അച്ചടക്കലംഘനമെന്ന് റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
ഇതിനിടെ പരസ്യ പ്രതിഷേധവുമായി മാണി വിഭാഗം രംഗത്തെത്തി. ജോയ് എബ്രഹാമിന്റെ കോലം കത്തിച്ച് യൂത്ത് ഫ്രണ്ടിന്റെ പരസ്യപ്രതിഷേധം. പാലായില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ജൂണ്‍ 7 ന് കൊച്ചിയില്‍ പാര്‍ലമെന്ററി ഉന്നതാധികാര സമിതി യോഗങ്ങള്‍ ചേരാനാണ് ആലോചിക്കുന്നത്. ഡപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസിന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം നല്‍കി മാണി വിഭാഗം എംഎല്‍എ മാരെയും കൂടെ നിര്‍ത്താനാണ് ജോസഫ് ശ്രമിക്കുന്നത്. സമവായത്തിലൂടെ എല്ലാം തീരുമാനിക്കാമെന്നതാണ് ജോസഫിന്റെ വയ്പ്പ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്