×

കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത റോപ്പ് വേ പൊട്ടി; പള്ളി വികാരിയും കന്യാസ്ത്രീകളും അപകടത്തില്‍ – സംഭവം വാഗമണ്ണില്‍

വാഗമണില്‍ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തില്‍ പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയവര്‍ക്ക്.

പരിധിയില്‍ അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ വ്യക്തമാക്കി. നാല് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള റോപ്വേയിലേക്ക് 15ലേറപ്പേര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ കയറുകയായിരുന്നുവെന്നാണ് വിവരം. വിനോദയാത്രക്കെത്തിയ 30 അംഗ സംഘത്തിലെ 15ലേറെപേരാണ് ഒന്നിച്ച്‌ റോപ്വേയില്‍ കയറിയത്. ഒരാഴ്ച മുമ്ബാണ് ഈ റോപ് വേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുറന്നു കൊടുത്തത്.

വൈദികനും കന്യാസ്ത്രീകളും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 12 പേര്‍ക്കാണ് പരിക്കേറ്റത്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്ബിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top