പുത്തന്‍ ബെന്‍സ് സ്റ്റേഷനില്‍ കിടക്കട്ടെ – റോള്‍സ് റോയ്‌സുമായി കോതമംഗലത്തെ റോയി കുര്യന്‍
തിരുവനന്തപുരം: ആഡംബര കാറുകളോട് ഒടുങ്ങാത്ത ഭ്രമമുളള വിവാദ വ്യവസായി റോയ് കുര്യന്‍ പുത്തന്‍ കാറുമായി വീണ്ടുമെത്തി. ബെന്‍സും ഔഡിയുമൊന്നുമല്ല; സാക്ഷാല്‍ റോള്‍സ് റോയിസ് ഗോസ്റ്റാണ് കക്ഷി ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. ഇതിലാണ് ഇപ്പോഴത്തെ കറക്കവും. 2011 മോഡല്‍ ഗോസ്റ്റ് കര്‍ണാടക രജിസ്ട്രേഷനാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബെല്ലി ഡാന്‍സ് നടത്തിയതിലൂടെയും പുതിയ ബെന്‍സും ലോറികളും വാങ്ങിയതിനെ തുടര്‍ന്ന് റോഡ്ഷോ നടത്തിയതിലൂടെയുമാണ് റോയ് കുര്യന്‍ വിവാദങ്ങളില്‍ ഇടം പിടിച്ചത്. റോഡ് ഷോയ്ക്കിടെ രജിസ്ട്രേഷന്‍ പോലും നടത്താത്ത അദ്ദേഹത്തിന്റെ വാഹങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. മഴയും വെയിലുമേറ്റ് ഈ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഡെലിവറി നടത്തിയ ബെന്‍സ് ജി എല്‍ ഇ സീരീസിലുളള കാറിനാണ് ഈ ദുര്‍ഗതി ഉണ്ടായതെന്ന് ഓര്‍ക്കണം. എന്നാല്‍ ഇതൊന്നും തനിക്കൊരു പ്രശ്നമല്ലെന്ന നിലപാടിലാണ് റോയ് കുര്യന്‍. നിരവധി ആഡംബരക്കാറുകള്‍ സ്വന്തമായുളള തനിക്ക് പുതുപുത്തന്‍ ബെന്‍സ് തിരക്കിട്ട് സ്റ്റേഷനില്‍ നിന്ന് ഇറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഗോസ്റ്റിന്റെ ഓണ്‍റോഡ് വില ഏകദേശം 5.25 കോടി രൂപയാണ്. പുതിയ കാറിനെക്കുറിച്ച് പഠിച്ചുവരുന്നതേ ഉളളൂ എന്നാണ് അഭിമുഖ വീഡിയോയില്‍ അദ്ദേഹം പറയുന്നത്. വീഡിയാേ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കണമെന്നതാണ് റോയ് കുര്യന്റെ അടുത്ത ആഗ്രഹം. അതിന്റെ പണിപ്പുരയിലാണത്രേ കക്ഷി. റോള്‍സ് റോയിസ് വാങ്ങിയത് പൊലീസിനോടുളള വെല്ലുവിളിയല്ലെന്നും ഒരിക്കലും വെല്ലുവിളി തന്റെ ജീവിതത്തിലുളള കാര്യമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്