റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ; മുന്നറിയിപ്പുമായി റെയില്‍വേ
തിരുവനന്തപുരം : റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതായി മുന്നറിയിപ്പ്. ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കുടുംബസമേതം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നതായാണ് റെയില്‍വേ സംരക്ഷണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചെന്നൈയിലെ റെയില്‍വേ സംരക്ഷണ സേന പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് രണ്ട് ദിവസം മുമ്ബ് ഇതു സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണം. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്