കൊച്ചി: എറണാകുളം ജില്ലയിലെ ദേശീയപാതകളിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള മുഴുവന്‍ കുഴികളും 10 ദിവസത്തിനകം അടയ്ക്കണമെന്ന ജില്ലാ കളക്ടര്‍ ഡോ.
രേണുരാജിന്റെ ഉത്തരവില്‍ അമ്ബരന്ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും. 10 ദിവസത്തിനുള്ളില്‍ കുഴികളടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന കളക്ടറുടെ ഉത്തരവ് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.
ചെറിയ കുഴികളേ വേഗത്തില്‍ താത്കാലികമായി അടയ്ക്കാന്‍ കഴിയൂ. റെഡിമിക്‌സ് മിശ്രിതം ഇതിനായി ഉപയോഗിക്കണം. മഴക്കാലത്ത് കുഴിയടയ്ക്കലിനു മാത്രം ഉപയോഗിക്കുന്ന ടാറും മെറ്റലും ചേര്‍ന്ന റെഡ്മിക്‌സ് മിശ്രിതം അധികകാലം നില്‍ക്കുകയുമില്ല.
20 മീറ്ററിന് മുകളില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ജി.എസ്.ബി വെറ്റ്മിക്‌സ് ഉപയോഗിച്ച് നികത്താനേ സാധിക്കൂ. കുഴിയടയ്ക്കലും ലെവലിംഗും റോഡ് അവസാനം ടാര്‍ ചെയ്ത കരാറുകാരെ കൊണ്ടാണ് ചെയ്യിക്കുക. ഇതെല്ലാം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കുക വെല്ലുവിളിയാണെന്ന് അധികൃതര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്