മഞ്‌ജുവാര്യരുടെ ഒളിച്ചുകളി; റീമ കല്ലിങ്കല്‍ പറയുന്നത് ഇങ്ങനെ
കൊച്ചി:
അവളോടൊപ്പം എന്ന നിലപാടില്‍ നിന്ന് മഞ്ജു വാര്യര്‍ മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് റിമ പ്രതികരിച്ചതിങ്ങനെ.
ആ നിലപാടിനൊപ്പം അവളുമുണ്ട്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍സ്ട്രക്ച്ചറിനേയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കാം.
താരസംഘടനയായ അമ്മ എല്ലാ അര്‍ഥത്തിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കല്‍. താന്‍ ഒരിക്കലും ഇനി എ.എം.എം.എയുടെ ഭാഗമാകില്ലെന്നും റിമ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും റിമ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ. സിനിമയിലെ ലിംഗനീതി ഉറപ്പു വരുത്താനാണ് ഡബ്ല്യു.സി.സി തുടങ്ങിയതെന്നും റിമ പറഞ്ഞു.
മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഡബ്ല്യു.സി.സി തേജോവധം ചെയ്യുന്നുവെന്ന ആരോപണങ്ങളെ റിമ തള്ളി. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എ.എം.എം.എയിലെ അംഗങ്ങള്‍ ‘മോഹന്‍ലാല്‍’ എന്ന വ്യക്തിയുടെ പിറകില്‍ ഒളിക്കുകയാണെന്നും റിമ ആരോപിച്ചു.
‘ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് ബാലിശമാണ്. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്. വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും’ റിമ വ്യക്തമാക്കി.
ഒരാളെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല, പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും. ദുല്‍ഖര്‍ പറയും പോലെ ഞാനാരുടെയും ഭാഗം പറയാന്‍ നില്‍ക്കാറില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരേ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ദുല്‍ഖറിനങ്ങനെ പറഞ്ഞ് കൈകഴുകാന്‍ പറ്റുമായിരിക്കും. പക്ഷേ, ഞങ്ങള്‍ക്കത് പറ്റില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്