യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് എട്ടുമെന്ന് യുവമോര്‍ച്ചാ നേതാവ്; ഭാരവാഹി അല്ലെന്ന് ബിനു കൈമള്‍
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 12 സീറ്റും എല്‍ഡിഎഫ് എട്ടു സീറ്റും നേടുമെന്ന് യുവമോര്‍ച്ചാ നേതാവിന്റെ ഫെയ്‌സ്ബു്ക്ക് പോസ്റ്റ്. യുവമോര്‍ച്ച മുന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റിജോ എബ്രഹാമാണ് ബിജെപിക്കു കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്നു പ്രവചിച്ചത്. പോസ്റ്റ് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപിക്കു വന്‍ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുമ്ബോഴാണ് സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും വീതിച്ചെടുക്കുമെന്നാണ് യുവമോര്‍ച്ചാ നേതാവ് പ്രവചനം നടത്തിയിരിക്കുന്നത്.
വിവിധ ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റിനു സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു.ഇതിലപ്പുറമുള്ള പ്രതീക്ഷയാണ് നേതാക്കള്‍ അണികള്‍ക്കു മുന്നില്‍ പങ്കുവയ്ക്കുന്നത്.
https://www.facebook.com/rijo.abraham.315
നേതൃത്വത്തില്‍ നില്‍ക്കുന്നവരില്‍നിന്നു തന്നെ ഇത്തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടാവുന്നത് അണികളുടെ ആത്മവിശ്വാസം കെടുത്തുമെന്ന വിമര്‍ശനം റിജോയുടെ പോസ്റ്റിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ പരിഹാസത്തിലൂടെയും പോസ്റ്റിനോടു പ്രതികരിച്ചു. എന്‍ഡിഎയ്ക്ക് ഒരു സീറ്റെങ്കിലും തരൂ എന്നാണ് ഇവര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ രണ്ട് മാസക്കാലത്തോളമായി പാര്‍ട്ടിയുടെ സംഘടന രംഗത്തെ ചില അച്ചടക്കങ്ങള്‍ പാലിക്കാത്തതിനാല്‍ റിജോ എബ്രഹാം പാര്‍ട്ടിയുടേയോ യുവമോര്‍ച്ചയുടേയോ ഭാരവാഹിയല്ലായെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്