×

സിവില്‍ സപ്‌ളൈസിന്‍്റെ ഭക്ഷ്യധാന്യങ്ങള്‍ കൊക്കയില്‍ ഉപേക്ഷിച്ച നിലയില്‍; സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പച്ചരിയും ഗോതമ്ബുമാണ് ചാക്കുകളില്‍ ഉള്ളത്. സിവില്‍ സപ്‌ളൈസിന്‍്റെ മുദ്രയുള്ള ചാക്കുകളിലെ ധാന്യങ്ങളാണിത്.

പാതയോരത്തോട് ചേര്‍ന്ന കൊക്കയിലേക്ക് വലിയ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നു. ഉദ്ദേശം ഒരു ലോഡ് ധാന്യങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വെള്ളച്ചാട്ടത്തില്‍ ഒഴുക്ക് ഉള്ളതിതിനാല്‍ ചാക്കുപൊട്ടി ധാന്യങ്ങള്‍ ഒഴുകി പോയിട്ടുണ്ട്.

ഇത് ഇവിടെ കൊണ്ടിട്ടതിലെ ദുരൂഹത നീങ്ങിയിട്ടില്ല.പൊതു വിതരണത്തിനുള്ള ധാന്യം ഇങ്ങനെ ഉപേക്ഷിക്കുന്നത് ഗുരുതരമായ കൃത്യ വിലോപമാണ്.അഥവാ കേടായത് ഉപേക്ഷിച്ചതാണെങ്കില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ധാന്യം വിതരണം ചെയ്യാതെ കേടാകാനിടയാക്കിയ സാഹചര്യം ഉണ്ടായതും ഗുരുതരമായേ കണക്കാക്കാനാകൂ.

രാത്രികാലത്ത് ധാന്യം ഉപേക്ഷിച്ച്‌ പോയിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. സമീപവാസികളാണ് സംഭവം പുറത്തറിയിച്ചത്. ആരാണ് ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ചതെന്ന കാര്യത്തിലും എന്തിനാണ് ഉപേക്ഷിച്ചതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല .റേഷന്‍ കടകളില്‍ എത്തിക്കുന്നതുപോലുള്ള നൂല്‍ചാക്കുകളിലെ ധാന്യങ്ങളാണ് ഇവിടെ ഇട്ടിട്ടുള്ളത്. സിവില്‍ സപ്‌ളൈസ് അധികൃതരാരും ഇങ്ങോട്ട് എത്തിയിട്ടുമില്ല. എന്നാല്‍ ദേവികുളം സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളിലും ഗോഡൗണുകളിലും പരിശോധന തുടങ്ങിയതായി അറിയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top