സംവരണം ഉപയോഗിച്ച് ജോലിയില് സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാന് അവകാശമില്ല. – സുപ്രീം കോടതി ഡിവിഷന് ബഞ്ച്
ഡല്ഹി: സര്ക്കാര് ജോലിയിലെ സ്ഥാനക്കയറ്റത്തിനു സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. സര്ക്കാര് സര്വീസില് നിശ്ചിത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലെ അസന്തലുതിവാസ്ഥ വ്യക്തമാക്കുന്ന കണക്കുകള് കാണാതെ കോടതിക്ക് നിബന്ധന വെയ്ക്കാനാവില്ലെന്നും സംവരണം നല്കണമെന്ന് സര്ക്കാരിനോട് നിര്ദേശിച്ച് തീര്പ്പുകല്പ്പിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പില് അസി. സിവില് എന്ജിനീയര് തസ്തികയില് സ്ഥാനക്കയറ്റത്തിനു എസ്സി/എസ്ടി വിഭാഗത്തിനു സംവരണം നല്കണമെന്ന ഹര്ജിയിലാണ് ഉത്തരവ്. സംവരണം അനുവദിക്കാന് സംസ്ഥാന സര്ക്കാര് ബാധ്യസ്ഥരല്ല എന്നതില് സംശയമില്ല. സ്ഥാനക്കയറ്റങ്ങളില് സംവരണം വ്യക്തികളുടെ മൗലീകാവകാശമല്ല.
സംവരണം ഉപയോഗിച്ച് ജോലിയില് സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാന് ആര്ക്കും അവകാശമില്ല. സംവരണം അനുവദിക്കണമെന്ന് സര്ക്കാരിന് നിര്ദേശം നല്കി തീര്പ്പുകല്പ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ എല്. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്