ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാനും കര്‍ഷക രക്ഷയ്ക്കുമായി റെജി ഞള്ളാനി ഇടുക്കിയല്‍ മല്‍സരിക്കും
റെജി ഞള്ളാനി
ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർത്ഥി.
കാർഷികമേഖലയിലെ സമഗ്രസംഭാവനകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ പിൻതുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥിയായി ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്നു.
ഏലകൃക്ഷിരംഗത്തെ ഞള്ളാനി കുടുംബത്തിന്റെ സംഭാവനക്കും രണ്ടാം കാർഷികവിപ്ലവത്തിനുള്ള പിൻതുണക്കുമായി ജനങ്ങളെനിക്കു നൽകുന്ന ഓരോ വോട്ടും കർഷകരുടെ സ്വയരക്ഷക്കുവേണ്ടിയുള്ള അണിചേരലും ജീവിതവുമാണ്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഞള്ളാനി ഏലം വന്നതിനേക്കാൾ വലിയ 2-)ം കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കും. ഇനിയൊരു കർഷകനും ആത്മഹത്യചെയ്യരുതെന്ന നിശ്ചയമാണ് ഈ സ്ഥാനാർത്ഥിത്വത്തിനു പിന്നിൽ.
ഭരണഘടനാപരമായ സാമ്പത്തിക അച്ചടക്കത്തിനും തുല്യനീതി ഉറപ്പാക്കുന്നതിനും വേണ്ടി ചർച്ചാക്ട് നടപ്പാക്കണം. വിശ്വാസികളുടെ സ്വത്തിന്മേൽ വിശ്വാസികൾക്കുകൂടി അവകാശം ലഭിക്കുന്ന ജെസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ ചർച്ചാക്ട് ബിൽ നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കണമെന്ന നിലപാടാണ് എനിക്കുള്ളത്. ഏകീകൃത സിവിൽ കോഡ് രാജ്യത്തു നടപ്പാക്കണം. രാജ്യത്തെ ഓരോ പൗരനും ഓരോ നീതിയെന്നത് നീതിനിക്ഷേധമാണ്. ആദർശശുദ്ധിയുള്ള കൂടുതൽ ജനപ്രതിനിധികൾ നമുക്കുവേണ്ടി നമ്മുടെ ഇടയിൽ നിന്നും ഉണ്ടാകണം. രാജ്യത്തെ ഒരു സ്ഥാനാർത്ഥിയും ചർച്ചാക്ടിന് അനുകൂലമായ നിലപാട് എടുക്കാത്ത സാഹചര്യത്തിലാണ് തന്റെ ഈ സ്ഥാനാർത്ഥിത്വം. ചർച്ചാക്ട് സംബന്ധിച്ച് തെറ്റായ നിരവധി ധാരണകൾ സർക്കാരിനെതിരെപോലും സമൂഹത്തിൽ പ്രചരിക്കുന്നത് ശരിയല്ല. ഇത് ആർക്കും ഗുണകരമല്ല. രാജ്യത്തെ മുഖ്യധാരാ രാഷ്ടിയ പ്രസ്ഥാനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും സത്യം തിരിച്ചറിഞ്ഞ് ചർച്ചാക്ടിന് അനുകൂലമായ തീരുമാനങ്ങളിലേയ്ക്ക് തിരിച്ചുവരണമെന്ന നിലപാടാണ് തനിക്കുള്ളത്.
ഏലം -കുരുമുളക്- റബ്ബർ- നെല്ല് -കാപ്പി- തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് ഉൽപാദനചിലവിന്റെ അടിസ്ഥാനത്തിൽ തറവില നിശ്ചയിക്കണം.കൂലിച്ചിലവുപോലും കിട്ടാത്ത സാഹചര്യമാണിപ്പേഴുള്ളത് അടിസ്ഥാന വികസനംസാധ്യമാക്കുക, ഗ്രാമീണ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുക, തകർന്നടിഞ്ഞ മത്സ്യമേഖലയേയും ചെറുകിട വ്യാപാരമേഖലയേയും കൈപിടിച്ചുയർത്തണം. കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുകയും ആസിയാൻ കരാറും ബാങ്കുകളുടെ സർഫാസിനിയമവും റദ്ദാക്കുകയും വേണം. ബാങ്ക്ജപ്തികൾ നിർത്തിവച്ച് കാർഷികകടങ്ങൾ എഴുതിത്തള്ളണം. കർഷകന്റെ ഇന്നത്തെ ഈ സ്ഥിതിക്ക് കാരണം മാറിമാറിവന്ന സർക്കാരുകൾ കർഷകരെ കൈവിട്ടതാണ്. ഇനിയും ഇതുണ്ടാവരുത് .74% വരുന്ന കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം .ഇതിനുവേണ്ടിയുള്ള കർഷകരുടെ പോരാട്ടത്തിന്റെ തുടക്കമാണ് ഓപ്പൺചർച്ച് മുവ്‌മെന്റിന്റെ പിൻതുണയുള്ള എന്റെ സ്ഥാനർത്ഥിത്വം.
സംസ്ഥാനത്തെ 2-)ം കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കണമെങ്കിൽ ജനകീയ പങ്കാളിത്തം ആവശ്യമാണ്. വിദേശത്തും സ്വദേശത്തുമുള്ള ഹൈബ്രിഡ് വിത്തിനങ്ങളും ടെക്‌നോളജിയും ഹൈടെക് ഫാമിങും മെക്കനൈസേഷനും നമ്മൾ നടപ്പാക്കും. കാർഷിക മേഖലയോടു തോളോടു തോളുരുമ്മി നിൽക്കുന്ന ചെറുകിട വ്യാപാരമേഖലയും തകർന്നു തരിപ്പമണമായിരിക്കുന്നു. കാർഷിക മേഖലയുടെ പുനർ സൃഷ്ടിയിലൂടെ മാത്രമേ ഈ മേഖലയെ കൈപിടിച്ചുയർത്തുവാൻകഴിയു. കർഷകരുടെ ഇടയിൽ നിന്നും കർഷകർക്കുവേണ്ടി നിലപാടുകൾ എടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകണം.
പിന്നോക്ക ജില്ലയായ ഇടുക്കിക്ക് അനുവദിച്ചുവന്ന അണക്കര വിമാനത്താവളം യാഥാർത്യമാക്കണം. തേനിയിൽ നിന്നും കട്ടപ്പനയോ കുമളിയോ വഴി ശബരിമലക്ക് റെയിൽവേ ഉണ്ടാകണം. എല്ലാസൗകര്യങ്ങളോടും കൂടിയ മെഡിക്കൽ കോളേജ് യാഥാർത്യമാകണം.ഇത്തരം വികസന സ്വപ്‌നങ്ങളുമായാണ് ഞാൻ പാർലമെന്റിലേയ്ക്ക് മത്സരിക്കുന്നത്.
കോടികൾ മുടക്കിയുള്ള തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിക്കണം അമേരിക്കയിലൊക്കെ നടക്കുന്ന തിരഞ്ഞെടുപ്പു രിതി മാതൃകയാണ്. അവിടെ മാധ്യമങ്ങളിലുടെയുള്ള പ്രചാരണമാണ് മുഖ്യം . കർഷക സ്ഥാനാർത്ഥിയായ താൻ വളരെ ചിലവുകുറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണമാണ് നാടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. കർഷകർക്കുവേണ്ടിയാണ് ഞാൻ സ്ഥാനാർത്ഥി ആയിരിക്കുന്നത് .കർഷകർക്ക് വാഗ്ദനാങ്ങളല്ല നടപടികളാണ് ആവശ്യം ഇനിയെങ്കിലും കർഷകർ സത്യം തിരിച്ചറിഞ്ഞ് നമ്മുടെ വിജയത്തിനായി സമേധയാ പ്രചാരണം നടത്തുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. നിലവിലെ സ്ഥിതിയിൽ പ്രചാരണ ആരവങ്ങളൊഴിഞ്ഞ് വീട്ടിലെത്തുന്ന നിരവധി ആളുകളെ കാത്തിരിക്കുന്നത് ബാങ്കുജപ്തികളും ആത്മഹത്യകളുമാണെന്ന സത്യം കർഷകർ തിരിച്ചറിയുമെന്നാണ് എന്റെ വിശ്വാസം. സാമൂഹിക മാറ്റത്തിനായുള്ള ഈ തിരഞ്ഞെടുപ്പിൽ എല്ലാവിഭാഗം ആളുകളുടേയും സഹകരണം സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്