×

” റേഷനരി കൊമ്പന്‍ ” കുന്നിന്‍ മുകളില്‍ നിലയുറപ്പിക്കുന്നു. താഴെയിറക്കിയാല്‍ മാത്രമേ ലോറിയില്‍ കയറ്റാന്‍ സാധിക്കൂ..

മൂന്നാര്‍: റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന സംഘം 13 മണിക്കൂര്‍ തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത അരിക്കൊമ്ബനെ ഇന്നലെ വൈകിട്ട് 5.30ന് ശങ്കരപാണ്ഡ്യമേട്ടിലെ കുന്നിന്‍ മുകളില്‍ കണ്ടെത്തിയെങ്കിലും പടക്കംപൊട്ടിച്ച്‌ താഴെയിറക്കിയാല്‍ മാത്രമേ പിടികൂടാനുള്ള ദൗത്യം തുടരാനാവൂ.നിലവില്‍ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിലാണ്.

ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് താഴേയ്ക്കിറങ്ങിയതായാണ് സംശയം.

ദൗത്യസംഘം തെരച്ചില്‍ നിറുത്തി ഒരു മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയില്‍ അരിക്കൊമ്ബനെ കണ്ടത്. ആനയിറങ്കല്‍ ഭാഗത്ത് നിന്നുവന്ന ആന ദേശീയപാത മറികടന്ന് മലമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. ആനയെ താഴെയിറക്കുകയെന്നതാണ് ആദ്യ കടമ്ബ. ഇതിനായി പടക്കമടക്കം പൊട്ടിക്കും. അനുയോജ്യമായ സ്ഥലത്തെത്തിച്ചാല്‍ മയക്കുവെടി വച്ച്‌ പിടികൂടാന്‍ നടപടി ആരംഭിക്കും. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ദ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ എന്നിവരുള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുക. രാത്രി ആന മറ്റെവിടേയ്ക്കെങ്കിലും മാറിയാല്‍ ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാകും.

ഇന്നും നിരോധനാജ്ഞ

ദൗത്യം തുടരുന്ന ഇന്നും ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top