എക്സൈസ് ലിസ്റ്റില്‍ 77-ാം റാങ്കിലെത്തിയിട്ടും ജോലി ലഭിച്ചില്ല- അനുവിന്റെ കുറിപ്പ് നൊമ്പരമായി – പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധം. പ്രതിഷേധമാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു.
സര്‍ക്കാര്‍ ഇടപെട്ട് അനുവിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. സമരത്തെ തുടര്‍ന്ന് അനുവിന്റെ വീട്ടില്‍ അധികൃതര്‍ എത്താമെന്ന ഉറപ്പ് ലഭിച്ചതായും ഇതിനാല്‍ മൃതദേഹം തിരികെ കൊണ്ടു പോകുകയാണെന്നും ബിജെപി നേതാവ് വി.വി. രാജേഷ് അറിയിച്ചു.
കുന്നത്തുകാലില്‍ സ്വദേശി അനു(28)ആണ് ജീവനൊടുക്കിയത്. പിഎസ്സിയുടെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. ലിസ്റ്റ് റദ്ദാക്കിയതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു അനുവെന്ന് ബന്ധുകള്‍ പറഞ്ഞു. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്