ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ആഞ്ഞടിച്ച് നടി രഞ്ജിനി;
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുകയാണ്. ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്ബര്യവും അനുഷ്ടാനവും തകര്‍ക്കുകയാണെന്ന് രഞ്ജിനി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. ഹിന്ദ്ുത്വത്തിന് ഇത് കറുത്ത ദിനമാണെന്നാണ് രഞ്ചിനിയുടെ പ്രതികരണം
ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണം. അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാന്‍ എന്റെ ഒപ്പം ആരെല്ലാമുണ്ടാകുമെന്നും രഞ്ജിനി ഫേസ്‌ബുക്കിലൂടെ ചോദിച്ചു.12 വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ സുപ്രീംകോടതി ഇന്നാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് ഇന്ന് രാവിലെ സുപ്രീംകോടതി വിധിച്ചത്. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്‌ത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് നേരത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്