×

പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും – രണ്ടിലയില്‍ തീരുമാനം ഉടനറിയാം;

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ നടപടിയ്‌ക്കെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മിഷന്‍ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിന് മാറ്റുകയായിരുന്നു.

 

വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പി.ജെ ജോസഫ് കോടതിയെ അറിയിച്ചത്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കിംഗ് ചെയര്‍മാന്‍ താനാണന്നാണ് പി.ജെ ജോസഫ് കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂണ്‍ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ തിരഞ്ഞടുത്തതായി ജോസ് കെ മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തെരഞ്ഞടുപ്പിനും സാധുതയില്ലെന്നുള്ള സിവില്‍ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും പി.ജെ ജോസഫ് പറയുന്നു.

ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ജോസ് കെ മാണിയെ കോടതിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പ് കമ്മീഷന് സാദ്ധ്യമല്ല.

ഇരു കൂട്ടരും നല്‍കിയ പട്ടികയില്‍ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭൂരിപക്ഷ പരിശോധന നടത്തിയത് ശരിയല്ലെന്നും കമ്മിഷന്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് പി.ജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top