×

“രണ്ടില സുപ്രീംകോടതിയില്‍ ” ഹൈക്കോടതി വിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണം’

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം വീണ്ടും നിയമ പോരാട്ടം ആരംഭിച്ചു. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെയാണ് ജോസഫ് വിഭാഗം സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജി അദ്ദേഹം കോടതിയില്‍ ഫയല്‍ ചെയ്‌തു.

 

ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്ബ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനുളള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാന്‍ കഴിയും. ഇതു മുന്‍കൂട്ടി കണ്ടാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

 

ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജോസഫ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്ബ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top