നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണം; കടുത്ത വിമര്‍ശനവുമായി ചെന്നിത്തല
നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് വഴിയാണ് ചെന്നിത്തലയുടെ രുക്ഷ വിമര്‍ശനം. ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്ബത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ യു.പി.എ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍സാമ്ബത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നൂറ്റമ്ബതോളം പേര്‍ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണെന്നും രമേശ് ചെന്നിത്തല പറയുന്നു.നോട്ട് നിരോധനം നടത്തിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു വിമര്‍ശനവുമായി ചെന്നിത്തല വന്നതും ശ്രദ്ദേയം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്ബത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍സാമ്ബത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോദി ചെയ്തത്. നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി. നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നൂറ്റമ്ബതോളം പേര്‍ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട്നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയില്‍ നിന്നും ഈടാക്കണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്