×

പ്രത്യക്ഷ സമരം അവസാനിപ്പിച്ച്‌ യുഡിഎഫ്; ലൈഫ് മിഷന്‍ അഴിമതി ഫയലുകള്‍ വിജിലന്‍സിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ കടത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാല്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ് എട്ട് ഏജന്‍സികള്‍ സംസ്ഥാനത്ത് അന്വേഷിക്കുന്നുണ്ട്. സിപിഎം നേതാക്കള്‍ക്ക് സിബിഐ എന്ന് കേള്‍ക്കുമ്ബോള്‍ ഇപ്പോള്‍ മുട്ടിടിക്കുകയാണെന്നും.അഴിമതിയില്‍ പങ്കില്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ഏതിര്‍ക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തുകൊണ്ടുപോയത് എന്തിനാണെന്നും സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച്‌ ഫയലുകള്‍ കടത്തിയെന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റ് അധോലോക കേന്ദ്രമാണോയെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നന്നായി പോകുന്നു എന്ന് മുഖ്യമന്ത്രി പറയുമ്ബോള്‍ പാര്‍ട്ടി സെക്രട്ടറി അതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മയക്കുമരുന്ന് കേസില്‍ സ്വന്തം മകനെ പ്രതിയാക്കും എന്ന് വന്നപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി സിബിഐയ്‌ക്ക് എതിരായതെന്നും ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top