റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം
പോത്തന്‍കോട്; റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരന്‍ മരിച്ചു. പഴം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചതാണ് മരണത്തിന് കാരണമായത്. തോന്നയ്ക്കല്‍ സഫാ ഓഡിറ്റേറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ജിബു പദ്മനാഭന്റേയും സംഗീതയുടേയും മകനായ ഭരത് അഞ്ജന്‍ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വരുമ്ബോഴായിരുന്നു സംഭവം. സ്‌കൂള്‍ ബസില്‍ എത്തിയ ഭരതിനെ വിളിക്കാന്‍ സംഗീത ഇളയമകനുമായി ബസ് സ്റ്റോപ്പില്‍ എത്തി. വീട്ടിലേക്ക് വരുന്ന വഴിയരികില്‍ റംബൂട്ടാന്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. അത് വാങ്ങി സംഗീത ഭരതിന് കൊടുത്തു. കഴിച്ചയുടന്‍ പഴം തൊണ്ടയില്‍ കുടുങ്ങി കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേനംകുളം സെന്റ് മാര്‍ത്താ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്