×

രാജ്യസഭ- കുര്യനാണെങ്കില്‍ ബിജെപി ഒകെ – പ്രതിപക്ഷത്തിന്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ യുവനേതാക്കളുടെ എതിര്‍പ്പിനപ്പുറം പി.ജെ.കുര്യന്റെ സ്ഥാനാര്‍ഥിത്വത്തില്‍ രാജ്യസഭാ ഉപാധ്യക്ഷപദവി കൂടി പ്രധാന ഘടകമാകും.രാജ്യസഭാ ഉപാധ്യക്ഷ പദവി കോണ്‍ഗ്രസ്സ് വീണ്ടും ഏറ്റെടുക്കാന്‍ തീരുമനിക്കുകയാണെങ്കില്‍ പിജെകുര്യന്‍ രാജ്യസഭയിലെത്തും. പ്രതിപക്ഷ ഐക്യത്തിനായി മറ്റ് പാര്‍ട്ടികള്‍ക്ക് ഈ പദവി നല്‍കിയാല്‍ മാത്രമേ പിജെ കുര്യന് പുറമെ മറ്റാര്‍ക്കെങ്കിലും രാജ്യസഭാംഗമാവാന്‍ സാധ്യതയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

41 വര്‍ഷം കൈവശം വെച്ച ഉപാധ്യക്ഷസ്ഥാനം പ്രതിപക്ഷ ഐക്യത്തിനായി ത്യജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മാത്രമായിരിക്കും കുര്യന്‍ ഒഴിവാക്കപ്പെടുക. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 90ഉം കോണ്‍ഗ്രസിനു കീഴില്‍ യുപിഎയ്ക്ക് 70സീറ്റുമാണുളളത്. മറ്റുളളവര്‍ക്ക് 87സീറ്റുണ്ട്. പ്രതിപക്ഷം ഒരുമിച്ചു നിന്നാല്‍ 122എന്ന കേവല ഭൂരിപക്ഷം മറികടക്കാനാകും. ഭരണഘടനാപദവി ബിജെഡിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. എന്നാല്‍ പ്രതിപക്ഷത്ത് സമവായമായില്ല.

എന്‍ഡിഎ അനുകൂല നിലപാട് സ്വീകരിക്കുന്ന ബിജെഡി നയം വ്യക്തമാക്കിയിട്ടില്ല. തൃണമൂലിനെ ഇടതു പാര്‍ട്ടികള്‍ പിന്തുണയ്ക്കുമോയെന്നും വ്യക്തമല്ല. പി.ജെ കുര്യന് വേണ്ടിയാണെങ്കില്‍ ഉപാധ്യക്ഷപദവി കോണ്‍ഗ്രസിന് നല്‍കാന്‍ ബിജെപി തയ്യാറാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സ് ഈ പദവി വേണ്ടെന്നു തീരുമാനിച്ചാല്‍ മാത്രമേ കുര്യനു പകരം മറ്റാരെങ്കിലും രാജ്യസഭയിലെത്താനുള്ള സാധ്യതയുള്ളൂ. കേരളാനേതാക്കളുമായുളള ചര്‍ച്ചകള്‍ക്കും പ്രതിപക്ഷ കൂടിയാലോചനയ്ക്കും ശേഷം രാജ്യസഭാ സീറ്റില്‍ കരുതലോടെയായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top