×

വഹാബിനും രവിക്കും രാഗേഷിനും രാജ്യസഭ യാത്രയയപ്പ്: – ദൈവം സഹായിച്ചാല്‍ രാജ്യസഭയില്‍ വഹാബിന് വീണ്ടും വരാം – യാത്രയയപ്പില്‍ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി മുസ്ലിംലീഗിലെ പി.വി അബ്ദുല്‍ വഹാബ്. രാജ്യസഭ ഇവിടെ ബാക്കിയുണ്ടെങ്കില്‍ ഇനിയും വരമാമെന്നായിരുന്നു വഹാബിന്റെ മുനവച്ചുള്ള തമാശ.

 

രാജ്യസഭ ഇവിടെ തന്നെ ഉണ്ടാകുമെന്നും ദൈവം സഹായിച്ചാല്‍ താങ്കള്‍ക്ക് വീണ്ടുമെത്താമെന്നും വഹാബിന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു മറുപടി നല്‍കി.

ഡല്‍ഹിയിലെ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറച്ച്‌ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രാജ്യതലസ്ഥാന ബില്ല് ബുധനാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. ബില്ലിനെയും പ്രഖ്യാപിച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് പെട്ടെന്ന് നീട്ടിവച്ചതിനെയും പരാമര്‍ശിച്ചായിരുന്നു വഹാബിന്റെ പ്രതികരണം.
രാജ്യസഭ ഇനിയും ഇവിടെ ബാക്കിയുണ്ടാവുമെങ്കില്‍ അംഗമായി വരാന്‍ ശ്രമിക്കും. ഇന്നലെ ഡല്‍ഹിയില്‍ അധികാരം കൂടുതലായി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കി. അതുപോലെ ഇനി രാജ്യസഭയുടെ അധികാരം വേറെ ആര്‍ക്കെങ്കിലും നല്‍കുമോയെന്ന് അറിയില്ല- വഹാബ് പരിഹസിച്ചു
.
പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ വഹാബിന്റെ തമാശ ഏറ്റെടുക്കുകയും ചെയ്തു. അടല്‍ബിഹാരി വാജ്പേയ്, ഡോ. മന്‍മോഹന്‍ സിങ്, നരേന്ദ്രമോദി എന്നിവരുടെ സര്‍ക്കാരിന്റെ കാലത്ത് 12 വര്‍ഷത്തോളം രാജ്യസഭയില്‍ അംഗമാവാന്‍ കഴിഞ്ഞെന്നും വഹാബ് ഓര്‍മിച്ചു.

കാലാവധി പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്കും സി.പി.എമ്മിന്റെ കെ.കെ രാഗേഷിനും ഇതോടൊപ്പം യാത്രയയപ്പ് നല്‍കി.

 

നാലുഘട്ടങ്ങളില്‍ രാജ്യസഭാംഗമായ രവി, നന്ദിപ്രസംഗത്തിനിടെ ഒന്നിലധികം തവണ വിതുമ്ബുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top