സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശക്കെതിരെ തുറന്നടിച്ച് രാജു നാരായണസ്വാമി
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്തയെ കുറിച്ച് അറയില്ലെന്ന് കേരള കേഡറിലെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി പറഞ്ഞു. തന്നെവേട്ടയാടുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള സമ്മാനമാണിതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അച്ചടക്ക രാഹിത്യം ആരോപിച്ച് രാജുനാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാനം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെതാണ് തീരുമാനം.നേരത്തെ നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരുന്ന രാജുനാരായണ സ്വാമിയെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്രീവ് ടൈബ്യൂണലിനെ സമീപിച്ചിരുന്നു. 2018 ജൂലായ് 17നായിരുന്നു ഇദ്ദേഹത്തെ നാളികേര ബോര്‍ഡ് ചെയര്‍മാനായി നിയോഗിച്ചത്. 2018 ആഗസ്ത് 8 ന് ചുമതലയേറ്രെടുക്കുകയും ചെയ്തു. ചുരുങ്ങിയത് ഈ വര്‍ഷം ആഗസ്ത് 8 വരെ കാലാവധിയുണ്ടായിരിക്കേയാണ് മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തെ തിരിച്ചുവിളിച്ചത്.
ഐ.എ. എസ് ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവിളിക്കാന്‍ പാടില്ലെന്നാണ് ചട്ടം. മറിച്ച് ചെയ്യണമെങ്കില്‍ റിട്ടയര്‍മെന്റ്, സ്ഥാനക്കയറ്രം, ഡെപ്യൂട്ടേഷന്‍, രണ്ടു മാസത്തിലധികം നീളുന്ന ട്രെയിനിംഗ് എന്നിവ ഉണ്ടാകണം. സിവില്‍ സര്‍വീസ് ബോര്‍ഡോ പ്രത്യേക കമ്മിറ്രിയോ കൂടി വേണം തിരിച്ചുവിളിക്കാന്‍. ഇതേ തുടര്‍ന്ന് തിരിച്ചുവിളിക്കല്‍ സ്റ്രേ ചെയ്തിരുന്നു. നാളികേര വികസന ബോര്‍ഡില്‍ ചുമതലയേറ്റെടുത്ത് രണ്ട് മാസത്തിനകം രാജുനാരായണ സ്വാമിക്ക് വധഭീഷണി ലഭിച്ചിരുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ബാംഗ്ലൂര്‍ റീജനല്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്