×

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍;കോണ്‍ഗ്രസില്‍ കലാപം

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നത്.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി.

സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കരുതെന്ന് സുധീരനും ആവശ്യപ്പെട്ടു. ഇക്കാര്യം ഡല്‍ഹിയിലുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു.

കെ.എം.മാണി ഇപ്പോള്‍ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്നും സുധീരന്‍ ചോദിച്ചു. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും സുധീരന്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top