×

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യന്‍ അന്വേഷണം 100 ശതമാനം ഭരണഘടനാ വിരുദ്ധം: രാജ് നാഥ് സിങ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം നടത്താനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം 100 ശതമാനം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്.ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലൂവിളിയാണിതെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതിയും അക്രമവുമാണ് കേരളത്തില്‍. ഉത്തരവാദി ആരെന്ന് ഏഴുപതിറ്റാണ്ടിലേറെയായി മാറിമാറി ഭരിച്ച മുന്നണികള്‍ പറയണം. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ അഴിമതിയും അക്രമവും ഇല്ലാത്ത ഭരണം നടത്തും. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരുകയും ചെയ്യും. രാജ് നാഥ് സിങ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പറഞ്ഞിട്ട് നടപ്പിലാക്കിയ കാര്യങ്ങളുടെ ധവളപത്രം ഇറക്കാന്‍ മുന്നണികള്‍ തയ്യാറാകണം. പ്രകട പ്ത്രികയില്‍ പറയുന്ന കാര്യങ്ങളൊന്നും ഇവര്‍ നടപ്പിലാക്കുന്നില്ല. ബിജെപി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന പാര്‍ട്ടിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top