×

രാഹുല്‍ ഗാന്ധി ഇടുക്കിയ്ക്ക് അല്ല വയനാട്ടില്‍ തന്നെ- ഡീനിന് പകരം സിദിഖ് തന്നെ പിന്‍മാറി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി മുന്‍ മുഖ്യമന്ത്രിയും എഐസിസി അംഗവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ മല്‍സരിക്കുമെങ്കില്‍ പിന്‍മാറാന്‍ തയ്യാറാണെന്ന് ടി സിദ്ധിഖ് അറിയിച്ചു. കേരളഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനിടയില്‍ ഡീന്‍ കുര്യാക്കോസ് പിന്‍മാറണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഒടുവില്‍ വയനാട്ടില്‍ തന്നെ മല്‍സരിക്കാന്‍ രാഹുലും രമേശും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തീരുമാനം എടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം രണ്ട് മണിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. വാരണാസിക്ക് പുറമെ വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് മുന്നിലും ഹൈക്കമാന്‍ഡിന് മുന്നിലും വച്ചിരുന്നു. രാഹുലിനെ ഔദ്യോഗികമായി കെ.പി.സി.സി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചു. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ധാരണയായ ടി.സിദ്ധീഖ് താന്‍ പിന്മാറാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. അത് കേരളത്തിലാകുമെന്നും സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് പരിഗണിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തു. ഇപ്പോള്‍ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഉത്തരേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് രാഹുലാണ്. അദ്ദേഹം മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഘടകകക്ഷി നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ വയനാട് സീറ്റില്‍ മത്സരിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും കൊല്ലത്ത് വ്യക്തമാക്കി. രാഹുല്‍ വരുന്നതില്‍ സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ വരികയാണെങ്കില്‍ യു.ഡി.എഫിന് കൂടുതല്‍ മേല്‍ക്കൈ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ സജീവമായത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടതിനാല്‍ കേരളത്തിലേക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ ബി.ജെ.പിയുടെ സ്വാധീനം മുന്‍പുള്ളതിനേക്കാള്‍ വര്‍‌ദ്ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്റെ എതിരാളി. അതുകൊണ്ട് തന്നെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ കര്‍ണാടകയിലെ ചില മണ്ഡലങ്ങളെയാവും പരിഗണിക്കുകയെന്നാണ് നെഹ്റു കുടുംബത്തിലെ കീഴ്‌വഴക്കങ്ങള്‍ നോക്കി പലരും കരുതിയിരുന്നത്. എന്നാല്‍, കര്‍ണാടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് നന്നാകുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top