×

ആലപ്പുഴയില്‍ രാഹുല്‍ മാങ്കുട്ടത്തിലോ ? 2019ലെ വോട്ട് നില എ.എം.ആരിഫ് (സി.പി.എം): 4,45,981 ഷാനിമോള്‍ ഉസ്മാൻ (കോണ്‍.): 4,35,496 ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി): 1,87,729

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീശിയടിച്ച വിപരീത തരംഗത്തെ അതിജീവിച്ച്‌ ഇടതുപക്ഷം സ്വന്തമാക്കിയ ഏക സീറ്റായിരുന്നു ആലപ്പുഴ. കനല്‍ ഒരു തരി മതിയെന്ന ടാഗ്ലൈനോടെ ആരിഫിന്റെ ഒറ്റപ്പെട്ട വിജയം ഇടതുപക്ഷം ആഘോഷമാക്കി.

 

രുവട്ടം ആലപ്പുഴക്കാർ വിജയിപ്പിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരാണ് കോണ്‍ഗ്രസ് സാദ്ധ്യതാ പട്ടികയില്‍ ഒന്നാമത്. കൈവിട്ടു പോയ സീറ്റ് തിരിച്ചുപിടിക്കുകയെന്ന അഭിമാന പോരാട്ടമാണ് കോണ്‍ഗ്രസിനു മുന്നില്‍. ദേശീയ നേതൃത്വത്തിലെ സുപ്രധാന ചുമതല വിട്ട് കെ.സി മത്സരിക്കാൻ ഇറങ്ങില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വ കാലാവധി ഇനിയും ബാക്കിയാണ്. അതു രാജിവെച്ചാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇല്ലാതായി

 

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top