×

ന്യായ് പദ്ധതി- “മോദി ‘അസാധു’വാക്കിയതെല്ലാം ഞങ്ങള്‍ സാധുവാക്കും”: രാഹുല്‍‌ ഗാന്ധി

ന്യായ് പദ്ധതി ദാരിദ്ര്യത്തിനു നേര്‍ക്കുള്ള അവസാനത്തെ ആക്രമണമായിരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയതെല്ലാം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സാധുവാക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ഈ പ്രസ്താവന. രാജ്യത്തെ പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞരുമായി സംസാരിച്ച്‌ താന്‍ തയ്യാറാക്കാനുദ്ദേശിക്കുന്ന ‘ന്യായ്’ പദ്ധതിയിലൂടെ ‘ഡീമോണിറ്റൈസ്’ ചെയ്തതെല്ലാം ‘റീമോണിറ്റൈസ്’ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് രാഹുല്‍ പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് ദരിദ്രര്‍ക്ക് മിനിമം കൂലി ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. രാജ്യത്തെ 20 ശതമാനം വരുന്ന ദരിദ്രരില്‍ ദരിദ്രരായവര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്നാണ് രാഹുല്‍ വാഗ്ദാനം ചെയ്യുന്നത്. നോട്ടുനിരോധനം മൂലം ഏറ്റവും കെടുതിയനുഭവിക്കുന്ന വിഭാഗം ഈ 20 ശതമാനമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ അനൗപചാരിക വ്യാപാര വ്യവസായമേഖലകള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയ ‘ഗബ്ബര്‍ സിങ് ടാക്സ്’ (GST), പരാജയപ്പെട്ട നോട്ടുനിരോധനം എന്നിവയിലൂടെ സാമ്ബത്തിക വ്യവസ്ഥയില്‍ നിന്ന് എല്ലാ പണവും തുടച്ചു നീക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ലക്ഷ്യങ്ങളാണ് തന്റെ ‘ന്യായ്’ പദ്ധതിക്കുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്ന് മിനിമം വരുമാനം ഉറപ്പാക്കലും രണ്ട് മോദിജി അസാധുവാക്കിയതെല്ലാം സാധുവാക്കലും.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മോദിജി പാവങ്ങളുടെ പക്കലുള്ളതെല്ലാം തട്ടിപ്പറിച്ചെടുക്കുകയും തിരിച്ചൊന്നും കൊടുക്കാതിരിക്കുകയും ചെയ്യുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍‌ ആരോപിച്ചു. കര്‍ഷകരില്‍ നിന്നും ചെറുകിട, ഇടത്തരം കച്ചവടക്കാരില്‍ നിന്നും മോദി പിടിച്ചുപറി നടത്തി. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യായ് പദ്ധതി ദാരിദ്ര്യത്തിനു നേര്‍ക്കുള്ള അവസാനത്തെ ആക്രമണമായിരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top