×

സരിതയെ ‘കരു’വാക്കി യുഡിഎഫിനെതിരെ സിപിഎമ്മിന്റെ വേട്ടയാടല്‍- സര്‍ജിക്കല്‍ അറ്റാക്കുമായി 19 സീറ്റും പിടിക്കാന്‍ എഐസിസി

ന്യൂഡല്‍ഹി : സരിതയെ വച്ച് യുഡിഎഫിനെ നിരന്തര വേട്ടയാടല്‍- സര്‍ജിക്കല്‍ അറ്റാക്കുമായി എഐസിസി രംഗത്തെത്തിക്കാന്‍ മലയാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ഗ്രൂപ്പ് ഭേദമെന്യേ ഡെല്‍ഹിയിലെത്തി. രാഹുല്‍ ഗാന്ധി വരുന്നതോടെ നിശ്ചയമായും 17 സീറ്റുകള്‍ യുഡിഎഫ് പക്ഷത്ത് നിലകൊള്ളുമെന്ന് ഉമ്മന്‍ചാണ്ടിയും ആന്റണിയും രമേശും കെ സി വേണുഗോപാലും രാഹുലിനെ ബോധ്യപ്പെടുത്തി. കൂടാതെ വയനാട് സീറ്റില്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ടിന് കൈപ്പത്തി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷം മുമ്പും സരിതോര്‍ജ്ജം ആഞ്ഞ് വീശിയതിനെ തുടര്‍ന്നാണ് 12 സീറ്റില്‍ ഒതുങ്ങാന്‍ കാരണമായത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായ സംഭവ വികാസങ്ങളും രാഹുലിന് മുമ്പില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. പിന്നീട് ഒന്നര വര്‍ഷം മുമ്പ് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചപ്പോഴും സരിത വിഷയം ഉയര്‍ത്തിയിരുന്നു.
ഇതിനെല്ലാം പ്രതിവിധിയായി രാഹുലിനെ കൂടി രംഗത്തെത്തിച്ച് സീറ്റുകള്‍ വാരിക്കൂട്ടാനാണ് എഐസിസിയും കെപിസിസിയും ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റി വച്ച് രംഗത്തെത്തിയത്.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന സുപ്രധാന പ്രഖ്യാപനം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഏ കെ ആന്റണി പ്രഖ്യാപിച്ചതോടെ ആവേശതിമിര്‍പ്പിലായി വയനാട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വരവേറ്റത്.

ലഡുവും മധുരവും നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ആവേശഭരിതരാക്കിയെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ സജീവമാക്കും. പ്രവര്‍ത്തകര്‍ക്ക് കാത്തിരിപ്പില്‍ നിരാശയില്ലെന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

രാഹുലിന്റെ തീരുമാനം അഭിമാന മുഹൂര്‍ത്തമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. റെക്കോഡ് ഭൂരിപക്ഷത്തോടെ രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്ക് ഉറ്റുനോക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ വരവോടെ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ വയനാട്ടിലെ മല്‍സരം ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏകെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച്‌ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു ആന്റണി പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top