വെള്ള ജുബ്ബ ധരിച്ച് രാഹുല്‍; ചുവന്ന സാരിയുടുത്ത് പ്രിയങ്ക ഗാന്ധി; ആയിരങ്ങള്‍ കളക്ട്രേറ്റ് പരിസരത്ത്, എല്ലാവരെയും ആവേശ ഭരിതരാക്കി രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. കല്‍പ്പറ്റ കലക്‌ട്രേറ്റില്‍ എത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികയാണ് രാഹുല്‍ നല്‍കിയത്. പത്രികാ സമര്‍പ്പണത്തിന് ശേഷം അദ്ദേഹം കല്‍പ്പറ്റിയില്‍ റോഡ് ഷോ നടത്തുകയാണ് ഇപ്പോള്‍. തുറന്ന വാഹനത്തില്‍ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ്‌ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ചുവന്ന സാരിയാണ് പ്രിയങ്ക ഗാന്ധിയുടെ വേഷം. രാഹുല്‍ ഗാന്ധി വെള്ള ജുബ്ബയും ധരിച്ചാണ് എത്തിയത്.
പതിനായിരക്കണക്കിന് പ്രവര്‍ത്തകരമാണ് പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ കല്‍പ്പറ്റയില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അടക്കം ആളുകള്‍ കല്‍പ്പറ്റയിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ അലകടലായി മാറി കല്‍പ്പറ്റ നഗരം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരും ഉണ്ടായിരുന്നു.
വയനാട് കളക്റ്റ്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണാനെത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്