ഇനി 11 ദിവസം’. ഒന്നിച്ചാല്‍ വിജയിക്കാം- ജെല്ലിക്കെട്ടാണ് മാതൃക -10 ലക്ഷം കൊടുത്ത് നല്ല വക്കീലിനെ വച്ചില്ല – രാഹുല്‍ ഈശ്വര്‍
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
‘821 Crore Bank അക്കൗണ്ടില്‍ ശബരിമലക്ക് ഉണ്ട് | 16,000 Crore അധികം ആസ്‌തി ഉണ്ട് – .
10 ലക്ഷം രൂപ അയ്യപ്പന് വേണ്ടി സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ചിലവാക്കിയില്ല .
(2 Points, 1 minute) .
** ജനങ്ങള്‍, വിശ്വാസികള്‍ സത്യം അറിയട്ടെ. ഞാന്‍ എന്തിനാണ് മറച്ചു വക്കുന്നത് ?
** ദേവസ്വം ബോര്‍ഡ് Top 5 നില്‍ക്കുന്ന Advocates നോക്കി പോലുമില്ല
** ദേവസ്വം ബോര്‍ഡ് പെട്രോള്‍ അടിക്കുന്നത് അയ്യപ്പന്‍റെ കാശിലാണ്
(1) ശബരിമല കേസില്‍ ജയിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ദുര്‍ബലമായ വാദങ്ങള്‍,
അതിശക്തരല്ലാത്ത അഡ്വക്കേറ്റ്സ്, ( വിഷയ ജ്ഞാനം) ഇല്ലാത്തവരെ ആണ് വച്ചത്. ശബരിമല തോക്കുന്നതില്‍ അവര്‍ക്കു ഉള്ളില്‍ സന്തോഷമാണ്. NSS , People for Dharma അടക്കം ഉള്ള സംഘടനകള്‍ ആണ് സ്വാമി അയ്യപ്പനു വേണ്ടി യഥാര്‍ത്ഥത്തില്‍ ശക്തമായ വാദം മുന്നോട്ടു വച്ചത്.
(2) NSS ശ്രീ സുകുമാരന്‍ നായര്‍ സര്‍, ശ്രീ വെള്ളാപ്പള്ളി നടേശന്‍, എല്ലാ ഹിന്ദു സാമുദായിക സംഘടനകളും ഒന്നിച്ചു നിന്ന് പോരാടാന്‍ ഒരുങ്ങുകയാണ്. ഞാന്‍ കോണ്‍ഗ്രസിന്റെ ശ്രീ രമേശ് ചെന്നിത്തല ജിയെ പോയി കണ്ടു സംസാരിച്ചിരുന്നു, ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ള സര്‍നോടും സംസാരിച്ചു.
മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി അവര്‍കളോട് ഹിന്ദു സംഘടനകള്‍ കണ്ടു. എന്റെ അമ്മ മല്ലിക നമ്ബൂതിരി അടങ്ങുന്ന 4 അംഗങ്ങള്‍ ശ്രീ ദേവദാസ് ജി, ശ്രീ ഹരിനാരായണ സ്വാമി, ശ്രീ സുഗതന്‍ മുഖ്യമന്ത്രിയോട് വിശ്വാസ സൗഹാര്‍ദ നിലപാട് ഉണ്ടാകണം എന്ന് അഭ്യര്‍ഥിച്ചു.
നമുക്ക് Congress, BJP, CPM ഒരുമിച്ചു നിന്നാലേ ജയിക്കും. രാഷ്ട്രീയവത്കരിക്കരുത്. Pleaaaaase . ജെല്ലിക്കെട്ടാണ് നമ്മുടെ മാതൃക. മത സൗഹാര്‍ദം, കക്ഷി രാഷ്ട്രീയക്കാര്‍ എല്ലാവരും വേണം. ഇനി 12 ദിവസം’.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്