രാഹുല്‍ കുട്ടിയാണ്; കോണ്‍ഗ്രസ് എന്‍ഡിഎയുടെ ഭാഗ്യം- 8 ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കില്‍ 14 സംസ്ഥാനം പിടിച്ചെടുത്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ട് എന്ത് ചെയതു എന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്നിങ്ങനെ ആരോപണം ഉന്നയിക്കുകയാണെന്നും ഷാ പറഞ്ഞു. ജയ്‌പ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയത് സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെടുമ്ബോഴും ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ട് മാത്രം സംതൃപതരാകുന്ന പ്രതിപക്ഷമുള്ളത് എന്‍.ഡി.എ ഭാഗ്യവരാണെന്നും നാം എട്ട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അവരില്‍ നിന്ന് പതിനാല് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിമുറികള്‍ നിര്‍മ്മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. ഇത് ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി”- അമിത് ഷാ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്