×

രാഹുലിന്റെ വരുമാനം 2009 – 200 ലക്ഷം ; 2014 ല്‍ 900 ലക്ഷം രൂപ – രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരുമാനത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 8.45 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ആരോപണം. 2004ല്‍ 55 ലക്ഷമായിരുന്ന രാഹുലിന്റെ വരുമാനം 2014ല്‍ 9 കോടിയായി ഉയര്‍ന്നത് എങ്ങനെയാണ് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹൈ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യത്തിനെ തടയിടാനാണ് ബി.ജെ.പി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

രാഹുല്‍ ഗാന്ധീ നിങ്ങളുടെ വരുമാനം എന്താണെന്ന് അറിയാന്‍ രാജ്യത്തിന് ആഗ്രഹമുണ്ട്. ഞങ്ങള്‍ക്ക് വാദ്ര മോഡല്‍ വികസനത്തെക്കുറിച്ച്‌ നന്നായി അറിയാം. ഇപ്പോള്‍ രാഹുല്‍ ഗാന്ധി മോഡലിനെക്കുറിച്ചും അറിയാമെന്നും മന്ത്രി പറഞ്ഞു. 2004ല്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ വരുമാനം 55,38,123 രൂപയായിരുന്നെങ്കില്‍ 2009ല്‍ ഇത് രണ്ട് കോടിയായും 2014ല്‍ ഒമ്ബത് കോടിയായും വര്‍ദ്ധിച്ചു. വെറും ഒരു പാര്‍ലമെന്റ് അംഗമായ രാഹുലിന് ഇത്രയും പണം എവിടെ നിന്നും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തുകൊണ്ട് രാഹുലിന്റെ സമ്ബത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും വിശദീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടുജി അഴിമതിയില്‍ ആരോപണ വിധേയരായ കമ്ബനിയുമായി രാഹുലിന് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top