രാഹുല്‍ ഗാന്ധി ബി.ജെ.പി നേതാവുമായ എ. ബി വാജ്പേയിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി
വാജ്‌പേയി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍
ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ. ബി വാജ്പേയിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി. ബഹുമാനിക്കുകയെന്നത് നമ്മുടെ രാജ്യത്തിന്റെ പാരമ്ബര്യമാണെന്നും ഇത്തരം പാരമ്ബര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുസംബന്ധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മാദ്ധ്യമ വിഭാഗം മേധാവിയുമായ ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനത്തെ ബി.ജെ.പി വിമര്‍ശിച്ചു. കാമറയ്ക്ക് മുന്നിലെ നാടകമാണ് രാഹുല്‍ ഗാന്ധി വാജ്പേയി സ്മാരകത്തില്‍ നടത്തിയത്. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹ റാവുവിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കാത്തതെന്നും ബി.ജെ.പി ചോദിച്ചു.
23ന് ഹരിയാന അതിര്‍ത്തിയിലാണ് പരിശോധന നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സോന സിറ്റി പൊലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.
രാഹുല്‍ ഗാന്ധിയുടെ സഹായി തങ്ങിയ കണ്ടെയ്നറില്‍ ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പരിശോധനയെന്ന് പരാതിയില്‍ പറയുന്നു. യാത്ര പരിപാടി ആസൂത്രണം ചെയ്യുന്ന സംഘം ഈ കണ്ടെയ്നറിലായിരുന്നു തങ്ങിയത്. യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുമ്ബായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ മൂന്ന് പേരെ പിടികൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എന്നാല്‍ ഇവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ ഡല്‍ഹി പൊലീസിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.
ജോഡോ യാത്രയില്‍ രാഹുലിനെ കണ്ട് ചര്‍ച്ച നടത്തിയ വരെ ഐ.ബി ഉദ്യോഗസ്ഥര്‍ വിളിച്ച് വിശദാംശം തേടുകയാണെന്നു ജയറാം രമേഷ് ആരോപിച്ചു. രാഹുലിന് ലഭിച്ച നിവേദനങ്ങളെ കുറിച്ചും മറ്റുമാണ് ചോദിച്ചറിയുന്നത്. ഭാരത് ജോഡോ യാത്രയെ നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെട്ട് തുടങ്ങിയതിന്റെ തെളിവുകളാണിതെന്നും ജയറാം രമേഷ് വ്യക്തമാക്കി.
വാജ്‌പേയി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍
ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ. ബി വാജ്പേയിയുടെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി. ബഹുമാനിക്കുകയെന്നത് നമ്മുടെ രാജ്യത്തിന്റെ പാരമ്ബര്യമാണെന്നും ഇത്തരം പാരമ്ബര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുസംബന്ധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മാദ്ധ്യമ വിഭാഗം മേധാവിയുമായ ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്