ലോകകേരള സഭക്ക് വയനാട് എംപി രാഹുലിന്റെ അഭിനന്ദന കത്ത് ; ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന് തിരിച്ചടി
തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാര്‍ പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി നടത്തുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. രാഹുല്‍ഗാന്ധിലയുടെ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.
സംസ്ഥാനത്തിന്‍റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയര്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍ . പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. പ്രവാസികള്‍ എന്നും സ്വന്തം നാടിന്‍റെ സംസ്കാരത്തില്‍ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണമാണ്.
സ്വന്തം നാടിന്‍റെ സമ്ബന്നമായ സംസ്കാരത്തിന്‍റെയും പാരമ്ബര്യത്തിന്‍റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്നും കത്തില്‍ വ്യക്‌തമാക്കുന്നു.
ഇതിനിടെ ലോകകേരളസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍ രംഗത്തെത്തി. ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു വി മുരളീധരന്‍. എന്താണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.
ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭയുടെ സമ്മേളനം ചേരുന്നത്. ലോക കേരള സഭ ചേരുന്നത് ദു!ര്‍ത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്