×

വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും = ബിനോയ് വിശ്വം

തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രുവാണ് കേരളം. ‌കേന്ദ്രസർക്കാർ സംസ്ഥാനത്ത ധന പ്രതിസന്ധിയിലാക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു

 

വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടി നൽകേണ്ടി വരും. ഇന്ത്യാ സഖ്യത്തിൻ്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിൻ്റെ അർത്ഥം മനസിലാക്കാൻ ഒരു യു ഡി എഫ് എം.പിക്ക് കഴിഞ്ഞില്ല. തൂക്ക് പാർലമെൻ്റ് വന്നാൽ ഒരു എം.പിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോ? ഗോഡ്സെയുടെ പാർട്ടി ഊണിന് വിളിച്ചാൽ ക്ഷണം സ്വീകരിക്കുന്നു. ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യാനിയെ അംഗമാക്കാത്തതിനെപ്പറ്റി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉന്നയിച്ചിട്ടുണ്ടോ?

സംസ്ഥാന ബജറ്റിൽ ഇന്നത്തെ ചുറ്റുപാടിൽ അത്ഭുതം പ്രതീക്ഷിക്കാർ വയ്യ. എന്നാൽ ഭക്ഷ്യ പൊതുവിതരണ മേഖല, പെൻഷൻ എന്നിവയിൽ കുറച്ചു കൂടി ചെയ്യാനുണ്ട്

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top