നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ടു ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. രഹ്നയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തു. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്