ആറ് ജനറേറ്ററുകളില്‍ രണ്ടെണ്ണം തകരാറില്‍ – പഞ്ചാബില്‍ നിന്ന് വിദഗ്ധ്ധന്‍ എത്തിയാലും 14 ദിവസം ക്വാറന്റൈനില്‍ പോകണം
ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇനിയും നീളുമെന്ന് വിവരം. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പില്‍ ഇടുക്കി ജലാശയം. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇടുക്കിയില്‍ നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ടെണ്ണം തകരാറിലുമാണ്.
ഇതില്‍ ആറാം നമ്ബര്‍ ജനറേറ്ററിന്റെ പണികള്‍ തീര്‍ത്ത് കഴിഞ്ഞ 8ന് രാത്രി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനിടെ ഈ ജനറേറ്ററിന്റെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാവുകയായിരുന്നു. ഇത് നന്നാക്കുന്നതിന് വിദഗ്ധര്‍ പഞ്ചാബില്‍ നിന്നാണ് എത്തേണ്ടത്. ഇത്തരത്തില്‍ ഇവരെത്തിയാല്‍ തന്നെ 14 ദിവസം ക്വാനന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമെ ഇടുക്കിയിലെ ഭൂകര്‍ഭ നിലയത്തില്‍ പ്രവേശിക്കാനാകൂ. അഞ്ച് നിലയിലായി പാറതുരന്ന് നിര്‍മ്മിച്ചിരിക്കുന്നതാണ് മൂലമറ്റത്തെ നിലയം.
ഇവിടേക്ക് ശ്വസനത്തിന് ആവശ്യമായ വായു പോലും യന്ത്ര സഹായത്തോടെയാണ് എത്തിക്കുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ ഉള്ളില്‍ പ്രവേശിക്കുകയും കൊറോണ കണ്ടെത്തുകയും ചെയ്താല്‍ നിലയം തന്നെ അടച്ച് പൂട്ടേണ്ടി വരും. ഇതാണ് ഇത്തരത്തിലൊരു റിസ്‌ക്കെടുക്കാന്‍ കെഎസ്‌ഇബി അനുവദിക്കാത്തതിന് കാരണം. ആളെത്തിയാല്‍ തന്നെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണി തീര്‍ക്കാന്‍ ഒരുമാസമെങ്കിലും എടുക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്