തൃപ്പൂണിത്തുറയിലെ ബൈക്ക് യാത്രികെന്റ മരണം ; PWD A E വിനീത വര്‍ഗീസ് അറസ്റ്റില്‍
കൊച്ചി : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ നിന്ന് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായത് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യേഗസ്ഥയാണ് .മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ് .
ശനി പുലര്‍ച്ചെയാണ് അന്ധകാരത്തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലത്തില്‍ അപകടം ഉണ്ടായത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിനീത വര്‍ഗീസിനെ സസ്‌പെന്‍ഡ് ചെയ്യുകയും 304 എ വകുപ്പ് പ്രകാരം കരാറുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പുതിയകാവ് ഭാഗത്ത് നിന്ന് ബൈക്കില്‍ എത്തിയ എരൂര്‍ സ്വദേശി വിഷ്ണു ,സുഹൃത്ത് ആദര്‍ശ് എന്നിവര്‍ പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.അപകടത്തില്‍ വിഷ്ണു മരിക്കുകയും ഗുരുതര പരുക്കുകളോടെ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല . ഇത്തരം സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം . ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് . അനാസ്ഥ വരുത്തുന്നത് വച്ചു പൊറുപ്പിക്കാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. മുന്നറിയിപ്പ് ബോര്‍ഡുകളോ സൂചനാ ബോര്‍ഡുകളോ റോഡില്‍ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണം എന്നാണ് നാട്ടുകാരുടെ ആരോപണം .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്