സമൂസയും പഫ്‌സും വാങ്ങിയ ശേഷം പല്ലിയുടെ തലയിട്ടു; കടക്കാരെ ഭീഷണിപ്പെടുത്തി – യുവാക്കള്‍ പിടിയില്‍

കൊച്ചി : മുളന്തുരുത്തി, അരയന്‍കാവ് എന്നിവിടങ്ങളിലെ ബേക്കറികളില്‍ നിന്ന് പഫ്‌സ്, സമൂസ എന്നിവ വാങ്ങിയ ശേഷം പല്ലിയുടെ തലയും മറ്റും പുഫ്‌സിനുള്ളില്‍ വെച്ച് കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ പിടിയില്‍.
ചെമ്ബ് സ്വദേശികളായ പാറായിപറമ്ബില്‍ അക്ഷയ് കുമാര്‍ (22), കുന്നുവേലില്‍ അഭിജിത് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവര്‍ ബേക്കറികളില്‍ എത്തി തട്ടിപ്പ് നടത്തുകയായിരുന്നു.
സമൂസയും പഫ്‌സും വാങ്ങിയ ശേഷം ഇതില്‍ പല്ലിയുടെ തലയിട്ടു. തുടര്‍ന്ന് കടക്കാരെ ഭീഷണിപ്പെടുത്തി, ഇതിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 20000 രൂപ വാങ്ങി. തുടര്‍ന്ന് അടുത്ത ദിവസവും ഇതേ കാര്യം അടുത്ത കടയിലെത്തി ആവര്‍ത്തിച്ചു.
അവിടെ നിന്നു 3500 രൂപ ഭീഷണിപെടുത്തി വാങ്ങി. ഇവര്‍ പോലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ പിടിയിലാവുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്