പുറപ്പുഴ തറവട്ടത്തുല്‍സവം 20,21, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍
ചിര പുരതാനവും പ്രസിദ്ധവുമായ പുറപ്പുഴ തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില മകരപ്പൂയ മഹോല്‍സവവും പ്രതിഷ്ഠാദിനാഘോഷങ്ങളും 2019 ജനുവരി 20 മുതല്‍ ഫെബ്രുവരി 9 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെ സഹ കാര്‍മ്മികത്വത്തിലും നടക്കും.
ജനുവരി 20 ഞായറാഴ്ച പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 9 ന് കൃഷ്ണാമൃതം നാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം നടക്കും. വൈകിട്ട് 5.45 ന് മുത്തോലപുരം രതീഷ് മധു & പാര്‍ട്ടിയുടെ പഞ്ചാരിമേളം, 7.30 ന് ഷണ്‍മുഖ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും തുടര്‍ന്ന് പ്രസാദ് ഊട്ടും ഉണ്ടായിരിക്കും.
രാത്രി 8.15 മുതല്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി ഉണ്ടായിരിക്കും.
ജനുവര് 21 തിങ്കളാഴ്ച രാവിലെ 10 ന് പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ചെണ്ടമേളം, പമ്പമേളം, കരകയാട്ടം, ആട്ടക്കാവടി, എന്നിവയുടെ അകമ്പടിയോടെ കാവടി ഘോഷയാത്ര നടക്കും. തുടര്‍ന്ന് 11. 30 ന് കാവടി അഭിഷേകം, 11.45 ന് പൂയം തൊഴീല്‍, മഹാപ്രസാദ ഊട്ട്.
വൈകിട്ട് 4.30 മുതല്‍ കാഴ്ച ശ്രീബലി പഞ്ചാരിമേളം, ഇസൈ മാമണി തേനി മണികണ്ഠന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന നാദസ്വരം എന്നിവ അരങ്ങേറും.
രാത്രി 7 ന് നൂപരം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ 8 ന് പ്രസാദ ഊട്ട്, 8.30 ന് പാലാ കെ ആര്‍ മണി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ എന്നിവ അരങ്ങേറും.
രാത്രി 9 മുതല്‍ അരീക്കാട്ട് ദേവീ ക്ഷേത്രത്തില്‍ നിന്നും എതിരേല്‍പ്പ് ഘോഷയാത്ര നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ ആര്‍ സിജു കുളത്തുങ്കല്‍, സന്ദീപ് ബാബു മുണ്ടോക്കുഴിയില്‍, കെ ആര്‍ രജ്ഞിത് കന്യായില്‍ എന്നിവര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്